8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders

CHERPULASSERY TEMPLES


temple-puthanalkkal-cherpulassery

MANGOD BHAGAVATHI TEMPLE : ഐതിഹ്യം : വള്ളുവനാട് താലൂക്കിലെ പ്രശസ്തിയാർജ്ജിച്ച ദേവീ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ മാങ്ങോട് ഭഗവതി ക്ഷേത്രം. ഭക്തനുഗ്രഹ തല്പരയായ ഭദ്രകാളി സാന്നിധ്യം ഇവിടെ കുടികൊള്ളുന്നു. വൈശ്യ സമുദായ ഗൃഹാന്തർഭാഗത്തു ആവിർഭവിച്ചു കുടിവെച്ചു ആരാധിച്ചു വന്നിരുന്ന ദേവീ ചൈതന്യം ബ്രാഹ്മണ കുടുംബാഗങ്ങളുടെയും ഭക്തരുടെയും ഇഷ്ടാനുസരണം ക്ഷേത്ര രൂപ കല്പനകൾക്കനുസരിച്ചു ബിംബപ്രതിഷ്ട്ടധികൾ നടത്തിവന്നതാണ് ഇന്ന് കാണുന്ന ശ്രീ മാങ്ങോട് ഭഗവതി ക്ഷേത്രം. പാരമ്പര്യേതര ട്രസ്റ്റിന് കീഴിൽ മലബാർ ദേവസ്വം ബോർഡ് ദേവസ്വം മാനേജർ ക്ഷേത്ര ഭരണം നടത്തുന്നു.


temple-mandekkode-vishnu-temple-cherpulassery

മുണ്ടെക്കോട് മഹാവിഷ്ണു ക്ഷേത്രം ( MUNDEKKOD MAHAVISHNU TEMPLE )CHERPULASSERY
ചെർപ്പുളശ്ശേരിയിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് 1 /2 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.
മാതാപിതാപുത്ര സങ്കൽപ്പത്തിൽ വിഷ്ണു,ശിവൻ,അയ്യപ്പൻ എന്നീ ദേവതകളാണ് പ്രധാന പ്രതിഷ്ട്ടകൾ ആയിട്ടുള്ളത്. ഉപപ്രതിഷ്ട്ടകളായി ഭഗവതി, ഗണപതി, നാഗങ്ങൾ എന്നിവയും കുടികൊള്ളുന്നു.
പ്രധാന വഴിപാടായ കാര്യസാദ്ധ്യപൂജ എല്ലാ മുപ്പെട്ടു വ്യാഴവും കാലത്തു 10 മണിക്ക് നടത്തുന്നു. എടവ മാസത്തിലെ അത്തം നാളിൽ മഹാവിഷ്ണു പുനഃപ്രതിഷ്ഠ ദിനവും ഉദയാസ്തമന പൂജയും നടത്തിവരുന്നു. മീനമാസത്തിലെ രോഹിണി നക്ഷത്രത്തിൽ ശിവ പ്രതിഷ്ട്ടാദിനവും സർപ്പ ബലിയും നടത്തിവരുന്നു. അഷ്ടമിരോഹിണി ആഘോഷം പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. 41 ദിവസത്തെ മണ്ഡല വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ താലപ്പൊലി ആഘോഷിച്ചു വരുന്നു.
വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് ബന്ധപ്പെടേണ്ട നമ്പർ : 9497127847


temple-sree-oottupura-ganapathy-temple-ottappalam

ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രം ( SREE OOTTUPURA GANAPATHI TEMPLE )KANNIYAMPURAM ,OTTAPPALAM
ഒറ്റപ്പാലത്തു നിന്നും ഷൊർണുർ ഭാഗത്തേക്ക് ഏതാണ്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.
കേരളത്തിൽ അത്യപൂർവമായ വലംപിരി ഗണപതി പ്രതിഷ്ട ഈ ക്ഷേത്രത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്നു. എല്ലാ മുപ്പെട്ടു ഞായറാഴ്ചകളിലും മംഗല്യ പൂജ, ശ്രീ വിദ്യ പൂജ എന്നിവയും, എല്ലാ മുപ്പെട്ടു വെള്ളിയാഴ്ച്ചകളിലും കാര്യ സാധ്യപൂജയും നടത്തി വരുന്നു.
വഴിപാടു ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും : 9846781661

ADVERTISEMENT